Monday, January 20, 2025

ഭൂമിയുടെ താപനില ഉയർത്തുന്ന വാതകത്തിന്റെ അളവ് ഉയർന്നുവരുന്നതായി പഠനം

അന്തരീക്ഷത്തിന്റെ താപനില വർധിപ്പിക്കുന്ന വാതകത്തിന്റെ അളവ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയതിനെക്കാൾ വേഗത്തിൽ ഉയരുന്നു എന്ന് ശാസ്ത്രജ്ഞർ. കാർബൺ ഡൈ ഓക്സൈഡിന്റെ ദ്രുതഗതിയിലുള്ള വർധനവാണ് നിലവിലുള്ളത്. നിലവിൽ കാർബൺ ഡൈ ഓക്സൈഡിന്റെ (CO2) സാന്ദ്രത മനുഷ്യർ വലിയ അളവിൽ ഫോസിൽ ഇന്ധനങ്ങൾ കത്തിക്കാൻ തുടങ്ങുന്നതിനു മുമ്പുള്ളതിനെക്കാൾ 50% കൂടുതലാണ്.

കഴിഞ്ഞ വർഷം ഫോസിൽ ഇന്ധന ഉദ്‌വമനം റെക്കോർഡ് ഉയർന്ന നിലയിലായിരുന്നു. അതേസമയം കാട്ടുതീയും വരൾച്ചയും ഉൾപ്പെടെയുള്ള ഘടകങ്ങൾ കൊണ്ട് CO2 അന്തരീക്ഷത്തിൽ കൂടുതൽ അടിഞ്ഞുകൂടിയതാകാം താപനിലയുടെ ഉയർച്ചയ്ക്ക് കാരണം എന്ന് അനുമാനിക്കുന്നു.

കഴിഞ്ഞ വർഷമായിരുന്നു ഏറ്റവും ചൂടേറിയ വർഷമായി കണക്കാക്കിയത്. നിലവിലെ തണുപ്പ് ചൂടിന് ഒരു താത്കാലിക ശമനം ഉണ്ടാക്കുമെങ്കിലും അന്തരീക്ഷത്തിൽ ഇപ്പോഴും കാർബൺ ഡൈ ഓക്സൈഡ് കെട്ടിക്കിടക്കുന്നതിനാൽ ചൂട് വീണ്ടും ആരംഭിക്കുമെന്ന് ഗവേഷകർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News