Friday, April 18, 2025

മാതൃമരണ നിരക്കിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി ഇന്ത്യ

രാജ്യത്ത് മാതൃമരണ അനുപാതത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി പുതിയ റിപ്പോർട്ട്. 2014-2016 വർഷങ്ങളിൽ 130 ആയിരുന്ന അനുപാതം 97 ആയാണ് കുറഞ്ഞത്. ഒരുലക്ഷം കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ എത്ര അമ്മമാർ മരിക്കുന്നു എന്ന കണക്കാണ് മാതൃമരണ അനുപാതം. മാതൃമരണ അനുപാതം 2014-16 ൽ ഒരു ലക്ഷം ജനനങ്ങൾക്ക് 130 ആയിരുന്നത് 2018-20 -ൽ 97 ആയി കുറഞ്ഞു.

സാമ്പിൾ രജിസ്‌ട്രേഷൻ സിസ്റ്റത്തിൽ നിന്ന് ലഭിച്ച കണക്കുകൾ പ്രകാരം, രാജ്യത്ത് 2016-18-ൽ 113, 2017-19-ൽ 103, 2018-20-ൽ 97 എന്നിങ്ങനെയാണ് മാതൃമരണനിരക്കിൽ കുറവ് രേഖപ്പെടുത്തിയത്. രാജ്യത്തെ മാതൃമരണ നിരക്ക് 6.0 ആണ്. ഇതോടെ, ഒരു ലക്ഷത്തിന് നൂറിൽ താഴെ എംഎംആർ (മാതൃ മരണ നിരക്ക്) എന്ന ലക്ഷ്യം കൈവരിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. കൂടാതെ, 2030 ഓടെ ഒരു ലക്ഷത്തിന് 70 ൽ താഴെ എന്ന ലക്ഷ്യം കൈവരിക്കാനുള്ള പാതയിലുമാണ് രാജ്യം.

സുസ്ഥിര വികസന ലക്ഷ്യം (എസ്ഡിജി) നേടിയ സംസ്ഥാനങ്ങളുടെ എണ്ണം ആറിൽ നിന്ന് എട്ടായി ഉയർന്നു. സുസ്ഥിര വികസന റാങ്കിങ്ങിൽ കേരളമാണ് ഒന്നാമത്. തൊട്ടുപിന്നാലെ മഹാരാഷ്ട്ര , തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ജാർഖണ്ഡ്, ഗുജറാത്ത്, കർണാടക എന്നീ സംസ്ഥാനങ്ങളാണ്.

Latest News