യുകെ ആസ്ഥാനമായുള്ള വൺ വെബ്ബിന് വേണ്ടിയുള്ള ഇന്ത്യന്‍ ബഹിരാകാശ സംഘടനയുടെ (ഐഎസ്ആർഒ) ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 -എം3 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നായിരുന്നു എൽവിഎം-3 യുടെ വിക്ഷേപണം. ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെ 36 ഉപഗ്രഹങ്ങളുമായാണ് വിക്ഷേപണ പേടകം ബഹിരാകാശത്തേയ്ക്ക് കുതിച്ചുയര്‍ന്നത്.
ഭ്രമണപഥത്തിൽ 648 ഉപഗ്രഹങ്ങൾ സ്ഥാപിച്ച് ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനാണ് പദ്ധതി കൊണ്ടുള്ള ലക്ഷ്യം. എൽവിഎം-3യില്‍ 150 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങൾ 12 വിമാനങ്ങളിലായാണ് വിന്യസിച്ചിരിക്കുന്നത്. വിമാനങ്ങൾ തമ്മിലുള്ള കൂട്ടിയിടി തടയാൻ ഓരോ വിമാനവും നാല് കിലോമീറ്റർ ഉയരത്തിൽ വേർതിരിച്ചിട്ടുമുണ്ട്. 5805 കിലോഗ്രാം വരുന്ന ഉപഗ്രഹങ്ങളെ ഭൂമിയിൽനിന്ന് 450 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് എത്തിക്കുക.
ഉപഗ്രഹാധിഷ്ഠിത ഇന്റര്‍നെറ്റിനായുള്ള ദൗത്യത്തിന്റെ ഭാഗമായുള്ള രണ്ടാമത്തെ വിക്ഷേപണമാണ് എൽവിഎം-3 യുടേത്. ഒക്ടോബർ 23-നു നടന്ന ആദ്യവിക്ഷേപണത്തിൽ വൺ വെബിന്റെ 36 ഉപഗ്രഹങ്ങളെ ഐ.എസ്.ആർ.ഒ. വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചിരുന്നു.