Sunday, November 24, 2024

സംഘർഷങ്ങൾ മൂലം സുഡാനിൽ കുടിയിറങ്ങേണ്ടിവന്നത് ഒരു കോടിയിലധികം ജനങ്ങൾ

സുഡാനിൽ തുടരുന്ന കടുത്ത സംഘർഷങ്ങൾ മൂലം രാജ്യത്തിനകത്തും പുറത്തുമായി ഒരുകോടി പത്തുലക്ഷം ജനങ്ങൾ കുടിയിറങ്ങാൻ നിർബന്ധിതരായെന്ന് പുതിയ റിപ്പോർട്ട്. ഐക്യരാഷ്ട്ര സഭയുടെ യൂണിസെഫും അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ഉന്നത കമ്മീഷനും കഴിഞ്ഞ ദിവസം സംയുക്തമായി പുറത്തുവിട്ട ഒരു പ്രസ്താവനയിലാണ്, ഈ ആഫ്രിക്കൻ രാജ്യം കടന്നുപോകുന്ന കടുത്ത പ്രതിസന്ധിയെക്കുറിച്ച് റിപ്പോർട്ട് ചെയ്തത്.

രാജ്യത്ത് ശുദ്ധജലവിതരണം, ആരോഗ്യസേവനങ്ങൾ തുടങ്ങിയവ പരിമിതമായ തോതിൽ മാത്രമാണ് ആളുകൾക്ക് ലഭ്യമാകുന്നതെന്നു സംഘടനകൾ വ്യക്തമാക്കി. രാജ്യത്ത് നിലവിലെ അവസ്ഥയിൽ ഏതാണ്ട് ഒരുകോടി മുപ്പതുലക്ഷം ആളുകളാണ് ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്നത്. ഇതിനുപുറമെ രാജ്യത്ത് കുട്ടികളും സ്ത്രീകളും കടുത്ത ചൂഷണങ്ങൾ നേരിടുന്നുണ്ടെന്നും പ്രസ്താവന ചൂണ്ടിക്കാണിക്കുന്നു.

സുഡാനിലെ സംഘർഷങ്ങളും അനുബന്ധ പ്രതിസന്ധികളുംമൂലം അഞ്ചുവയസ്സിൽ താഴെയുള്ള 37 ലക്ഷത്തോളം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് നേരിടുമെന്ന് ഐക്യരാഷ്ട്ര സഭാസംഘടനകൾ അറിയിച്ചു. അഭയാർഥി കമ്മീഷണറുടെ സഹനിർവഹണാധികാരി റൗഫ് മസൂവും യൂണിസെഫ് ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ റ്റെഡ് ചൈബാനുമാണ് സുഡാനിലെ പ്രതിസന്ധിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News