Sunday, November 24, 2024

സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സുധാ മൂര്‍ത്തി രാജ്യസഭയിലേക്ക്; നാമനിര്‍ദേശം ചെയ്തത് രാഷ്ട്രപതി

സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സുധാ മൂര്‍ത്തി രാജ്യസഭയിലേക്ക്. രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് സുധാ മൂര്‍ത്തിയെ നാമനിര്‍ദേശം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം തന്റെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്.

സുധാ മൂര്‍ത്തിയുടെ രാജ്യസഭയിലെ സാന്നിധ്യം നാരീശക്തിയുടെ ശക്തമായ സന്ദേശമാകുമെന്ന് പ്രധാനമന്ത്രി കുറിച്ചു. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തിയുടെ ഭാര്യയാണ് സുധാ മൂര്‍ത്തി. 2006-ല്‍ പത്മശ്രീ പുരസ്‌കാരവും 2023-ല്‍ പത്മഭൂഷണും ലഭിച്ചിട്ടുണ്ട്.

 

Latest News