ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ടെല്‍ അവീവിലെ തിരക്കേറിയ ചാൾസ് ക്ലോർ പാർക്കിലായിരുന്നു ആക്രമണം. സംഭവത്തിനു പിന്നില്‍ ഹമാസ് ചാവേറാണെന്നാണ് ഇസ്രായേലിന്‍റെ വിലയിരുത്തല്‍.
തിരക്കേറിയ ചാൾസ് ക്ലോർ പാര്‍ക്കിലേക്ക് ഭീകരന്‍ കാര്‍ ഓടിച്ചു കയറ്റിയായിരുന്നു ആക്രമണം നടത്തിയത്. സംഭവത്തിനു പിന്നാലെ ഭീകരനെ പോലീസ് വെടിവച്ചു കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. നേരത്തെ അൽ അഖ്‌സ മസ്ജിദ് തകര്‍ത്ത ഇസ്രായേല്‍ നടപടിക്കെതിരെ ഹമാസ് തുടര്‍ച്ചയായി റോക്കറ്റ് ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇതിനെതിരെ ഗാസ മുനമ്പില്‍ വ്യോമാക്രമണത്തിലൂടെ ഇസ്രായേലും തിരിച്ചടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ടെൽ അവീവിലെ ഹമാസിന്‍റെ ആക്രമണം
അതേസമയം, മസ്ജിദ് വിഷയത്തെ തുടര്‍ന്നുള്ള സംഘര്‍ഷം പശ്ചിമേഷ്യയിലേക്കും വ്യാപിക്കുകയാണ്. തെക്കൻ ലെബനാനിലും ഗസ്സയിലും വെള്ളിയാഴ്ച പുലർച്ചെ ഇസ്രായേൽ വ്യോമാക്രമണം നടത്തി. ഹമാസിനെയും തെക്കൻ ലബനാനിലെ ഫലസ്തീൻ തീവ്രവാദ ഗ്രൂപ്പുകളെയുമാണ് തങ്ങൾ വ്യോമാക്രമണത്തിലൂടെ ലക്ഷ്യമിട്ടതെന്നാണ് ഇസ്രായേലിന്‍റെ വാദം.
2006ൽ ലബനാനിലെ ഹിസ്ബുല്ലയുമായുണ്ടായ യുദ്ധത്തിനു ശേഷം ഇതാദ്യമായാണ് അതിർത്തി കടന്ന് ഇസ്രായേൽ കനത്ത തോതിൽ വ്യോമാക്രമണം നടത്തുന്നത്.