ഏഴ് മാസത്തിനുള്ളിൽ തന്റെ ആദ്യത്തെ ബഹിരാകാശ നടത്തം നിക്ക് ഹേഗിനൊപ്പം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നടത്തി ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസ്. ബഹിരാകാശ വാഹനമായ സ്റ്റാർലൈനറിലെ തകരാറ് മൂലമാണ് ദൗത്യം നീണ്ടുനിൽക്കുന്നത്. നാസയുടെ കമാൻഡർ നിക്ക് ഹേഗിനൊപ്പം നിലയത്തിനു പുറത്തുള്ള അറ്റകുറ്റപ്പണികൾക്കായിരുന്നു അവർ പുറത്തിറങ്ങിയത്.
അടുത്തയാഴ്ച, സഹ ബഹിരാകാശ സഞ്ചാരി ബുച്ച് വിൽമോറിനൊപ്പം സുനിത വില്യംസിന് വീണ്ടും പുറപ്പെടാനുള്ള പദ്ധതികൾ നിലവിലുണ്ട്. സ്റ്റാർലൈനറിന്റെ തകരാറ് മൂലം നാസയ്ക്ക് ക്യാപ്സ്യൂൾ തിരികെ നൽകേണ്ടിവന്നതിനാലാണ് നിലവിൽ ഇരുവർക്കും അവിടെത്തന്നെ തുടരേണ്ടിവന്നത്. സഞ്ചാരികളുടെ ആരോഗ്യനിലയെ സംബന്ധിച്ചുള്ള ആശങ്കൾ നിലനിൽക്കവെ അടുത്ത മാസം അവസാനത്തോടെ ഭൂമിയിൽ തിരികെയെത്താമെന്നാണ് പ്രതീക്ഷിക്കുന്നത്. സുനിത വില്യംസിന്റെ എട്ടാമത്തെ ബഹിരാകാശ നടത്തമാണ് ഇത്.