ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ട് സപ്ലൈകോ ജീവനക്കാർ ഇന്നും നാളെയും പണിമുടക്ക് നടത്തും. ഭരണ- പ്രതിപക്ഷ സംഘടനകൾ സംയുക്തമായിട്ടാണ് ദ്വിവിദന സമരം നടത്തുന്നത്. സംസ്ഥാനത്തെ 1600 സപ്ലൈകോ ഔട്ട്ലെറ്റുകൾ പണിമുടക്കിന്റെ ഭാഗമായി അടഞ്ഞുകിടക്കും.
സ്ഥിരം, താത്കാലിക-കരാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് നിരവധിത്തവണ സർക്കാരിന് നിവേദനങ്ങൾ നൽകിയെങ്കിലും നടപടി എങ്ങുമെത്തിയില്ല. സർക്കാർ നിശ്ചയിച്ച മിനിമം വേതനംപോലും താത്കാലിക-കരാർ ജീവനക്കാർക്ക് ലഭിക്കുന്നില്ലെന്ന പരാതിയും ഉയർത്തുന്നു. 575 രൂപ ദിവസ വേതനത്തിൽ 11 മണിക്കൂറോളമാണ് ഇവർക്ക് ജോലിയെടുക്കേണ്ടി വരുന്നത്. ഈ സാഹചര്യത്തിലാണ് സപ്ലൈക്കോ ജീവനക്കാർ പണിമുടക്കിനു ആഹ്വാനം ചെയ്തിരിക്കുന്നത്.