ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വകമാറ്റാന്‍ കഴിയില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ രണ്ട് വര്‍ഷമായി ചെലവഴിക്കപ്പെടാതെ കിടന്ന 1100 കോടി രൂപ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ വകമാറ്റിയതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം.
ഗുരുതരമായ നിയമലംഘനമാണ് ആന്ധ്ര സര്‍ക്കാര്‍ നടത്തിയതെന്ന് നേരത്തെ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിമര്‍ശിച്ചിരുന്നു. എസ്ഡിആര്‍ ഫണ്ടിലുള്ള തുക ആ വകയില്‍ തന്നെ ചെലവിടണം. താല്‍ക്കാലികമായി തുക മറ്റാവശ്യങ്ങള്‍ക്കായി വകമാറ്റിയാലും തിരിച്ചിടണം. ഇല്ലെങ്കില്‍ ദുരന്തത്തെ തുടര്‍ന്നുള്ള ആവശ്യങ്ങള്‍ക്ക് പണമില്ലാതെ വരുമെന്നും കോടതി ചൂണ്ടിക്കാട്ടി.