സര്‍ക്കാര്‍ ജോലികളില്‍ ഏര്‍പ്പെടുത്തിയ സംവരണത്തിനെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ വിദ്യാര്‍ഥികളെ അനുനയിപ്പിക്കാന്‍ വിധിയുമായി സുപ്രീം കോടതി. രാജ്യം കലാപ മണ്ണാവാന്‍ കാരണമായ വിവാദ ഉത്തരവ് രാജ്യത്തെ സുപ്രീം കോടതി തിരുത്തി, എന്നാല്‍ റദ്ധാക്കിയിട്ടില്ല.
1971 ലെ യുദ്ധത്തില്‍ പങ്കെടുത്ത സൈനികരുടെ കുടുംബത്തില്‍ നിന്നുള്ള യുവാക്കള്‍ക്ക് 30 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതായായിരുന്നു ഉത്തരവ്. എന്നാല്‍ സംവരണത്തില്‍ കോടതി ഇളവ് കൊണ്ടുവന്നു. 30 ശതമാനത്തില്‍ നിന്ന് സംവരണം 5 ശതമാനമായാണ് സുപ്രീം കോടതി കുറച്ചത്.
ജൂലൈ ഒന്നിന് രാജ്യത്തെ പരമോന്നത കോടതി വിമുക്ത ഭടന്മാരുടെ ആവശ്യം അംഗീകരിച്ച് സംവരണം ശരിവച്ചതിന് പിന്നാലെയാണ് സമരം തുടങ്ങിയത്. ധാക്ക സര്‍വകലാശാലയില്‍ നിന്നാരംഭിച്ച പ്രതിഷേധം പിന്നെ വ്യാപിക്കുകയായിരുന്നു. രാജ്യത്തെ ഔദ്യോഗിക ചാനലായ ബിടിവിയുടെ ആസ്ഥാനം പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കിയിരുന്നു. എട്ട് ജില്ലകളിലേക്ക് ഇതിനോടകം പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്. ട്രെയിന്‍ സര്‍വീസുകളെ പ്രക്ഷോഭം സാരമായി ബാധിച്ചു.