ജാമ്യം ലഭിച്ചിട്ടും വിചാരണത്തടവുകാര്‍ ജയില്‍മോചിതരാകാന്‍ കാലതാമസം നേരിടുന്നത് ഒഴിവാക്കാന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് സുപ്രീംകോടതി. ജാമ്യം അനുവദിച്ചതിന്റെ അടുത്ത ദിവസം കോടതികള്‍ തടവുകാരന് ജയില്‍സൂപ്രണ്ട് മുഖേന ഉത്തരവ് ഇ മെയിലിലൂടെ കൈമാറണം.
ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി (ഡിഎല്‍എസ്എ) ഉള്‍പ്പെടെയുള്ളവരെയും അറിയിക്കണം. ഡിഎല്‍എസ്എ സെക്രട്ടറി നിയമസഹായം നല്‍കണം. ജാമ്യവ്യവസ്ഥ തടസ്സമുണ്ടാക്കുന്നതാണെങ്കില്‍ തടവുകാരന്റെ സാമൂഹ്യ, സാമ്പത്തിക സാഹചര്യങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഡിഎല്‍എസ്എ കോടതിക്ക് സമര്‍പ്പിക്കണം.
ആവശ്യമെങ്കില്‍, തടവുകാരന് ഇടക്കാല ജാമ്യം കോടതികള്‍ അനുവദിക്കണം. ഒരുമാസം കഴിഞ്ഞിട്ടും ജാമ്യവ്യവസ്ഥകള്‍ നടപ്പാക്കാന്‍ തടവുകാരന് സാധിച്ചില്ലെങ്കില്‍ കോടതികള്‍ ജാമ്യവ്യവസ്ഥ ഇളവുചെയ്യുന്നത് പരിഗണിക്കണമെന്നും ചില കേസുകളില്‍ പ്രദേശവാസികള്‍ തന്നെ ഉറപ്പ് നല്‍കണമെന്ന വ്യവസ്ഥ തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യമുണ്ടെങ്കില്‍ ഇളവുനല്‍കണമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.