Monday, November 25, 2024

ക്രിമിനല്‍ ഗൂഢാലോചനക്കുറ്റത്തിനൊപ്പം കള്ളപ്പണനിരോധന നിയമം ചുമത്തരുത്; ഇഡിയോട് സുപ്രീംകോടതി

ആദായനികുതി വെട്ടിക്കാനുള്ള ഗൂഢാലോചന ആരോപിച്ച് 120ബി വകുപ്പ് ചുമത്തിയശേഷം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമം (പിഎംഎല്‍എ) കൂടി ചുമത്തുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) രീതി ശരിയല്ലെന്ന് സുപ്രീംകോടതി. പിഎംഎല്‍എ പ്രകാരമുള്ള ഷെഡ്യൂള്‍ഡ് കുറ്റകൃത്യവുമായി ബന്ധപ്പെട്ടതല്ല ഗൂഢാലോചന എല്ലെങ്കില്‍ പിഎംഎല്‍എ ചുമത്താന്‍ കഴിയില്ലെന്ന് ജസ്റ്റിസ് സഞ്ജീവ്ഖന്ന നിരീക്ഷിച്ചു.

കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ വിവാദവകുപ്പുകള്‍ ശരിവച്ച സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജികള്‍ പരിഗണിക്കുന്ന മൂന്നംഗബെഞ്ചില്‍ അംഗമാണ് ജസ്റ്റിസ് സഞ്ജീവ്ഖന്ന. സാധാരണ നികുതി വെട്ടിക്കല്‍ കേസുകളില്‍ കൂടി ഇഡി പിഎംഎല്‍എ ചുമത്തുകയാണെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ കപില്‍സിബലും മനു അഭിഷേക്സിങ്വിയും ചൂണ്ടിക്കാട്ടി. വാദം വ്യാഴാഴ്ച തുടരും.

 

Latest News