Sunday, November 24, 2024

കോഴക്കേസില്‍ ഉള്‍പ്പെടുന്ന ജനപ്രതിനിധികള്‍ക്ക് പരിരക്ഷയില്ലെന്ന് സുപ്രീംകോടതി

കോഴക്കേസില്‍ ഉള്‍പ്പെടുന്ന ജനപ്രതിനിധികള്‍ക്ക് പരിരക്ഷയില്ലെന്ന് സുപ്രീംകോടതി. ജനപ്രതിനിധികള്‍ക്ക് പരിരക്ഷ നല്‍കിയ 1998ലെ വിധി സുപ്രീംകോടതി റദ്ദാക്കി. അഞ്ചംഗ ബെഞ്ചിന്റെ വിധി അത്യന്തം അപകടകരമെന്ന് സുപ്രീംകോടതി വിധിയില്‍ പറയുന്നു. പരിരക്ഷ നല്‍കിയതില്‍ നിയമനിര്‍മാണ സഭയിലെ കൂട്ടായ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും കോടതി പറഞ്ഞു.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ബെഞ്ചിന്റേതാണ് വിധി. വോട്ടിനോ പ്രസംഗത്തിനോ കോഴ വാങ്ങുന്നത് ക്രിമിനല്‍ കുറ്റമെന്ന് കോടതി വിധിച്ചു. 1998ലെ പി.വി.നരസിംഹറാവു കേസിലെ അഞ്ചംഗ ബെഞ്ചിന്റെ വിധിയാണ് സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ച് ഇന്ന് റദ്ദാക്കിയത്. 1998ലെ വിധി ഭരണഘടനയുടെ 105, 194 അനുച്ഛേദത്തിന് വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

 

Latest News