ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി ചരിത്രത്തിലാദ്യമായി സ്ഥാപകദിനം ആഘോഷിക്കാന്‍ പോകുന്നു. 1950 ജനുവരി 28 നാണ് സുപ്രീം കോടതി നിലവില്‍ വന്നത്. ഫെബ്രുവരി നാലിനാണ് എഴുപത്തിമൂന്നാം സ്ഥാപകദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങില്‍ ഇന്ത്യന്‍ വംശജനായ സിംഗപ്പൂര്‍ ചീഫ് ജസ്റ്റിസ് സുന്ദരേഷ് മേനോന്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
മാറുന്ന ലോകത്ത് ജുഡീഷ്യറിയുടെ പങ്ക് എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറിലും അദ്ദേഹം പങ്കെടുക്കും. ചടങ്ങില്‍ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളിന്റെ സ്വാഗത പ്രസംഗവും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പ്രസംഗവും ചടങ്ങില്‍ ഉണ്ടായിരിക്കും.
ചടങ്ങ് സമൂഹമാധ്യമങ്ങളിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യും. ഇതിലൂടെ പൗരന്മാര്‍ക്കും വിശേഷിച്ച് യുവാക്കള്‍ക്കും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് ബോധ്യമുണ്ടാക്കുക എന്നതാണ് ആഘോഷത്തിന്റെ ലക്ഷ്യം.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢാണ് സ്ഥാപക ദിനാഘോഷം സംഘടിപ്പിക്കാനുള്ള തീരുമാനത്തിന് മുന്‍കൈ എടുത്തത്. എല്ലാ വര്‍ഷവും നവംബര്‍ 26 ന് സുപ്രീം കോടതി ഭരണഘടനാ ദിനം സംഘടിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ജുഡീഷ്യറി എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് രാജ്യത്തിന് മുന്നില്‍ വ്യക്തമാക്കുന്നതിന് വേണ്ടിയാണ് ആഘോഷം എന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.