സദാചാര പോലീസിങ്ങിനെതിരേ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. പോലീസ് ഉദ്യോഗസ്ഥർ സദാചാര പോലീസ് ആകേണ്ടതില്ലെന്നും വ്യക്തിയുടെ സാഹചര്യങ്ങൾ ചൂഷണം ചെയ്യരുതെന്നും കോടതി വ്യക്തമാക്കി. ഗുജറാത്തിൽ ഒരു സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനെ സർവീസിൽനിന്ന് പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ പരാമർശം.
സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനെതിരേ അച്ചടക്ക നടപടിയെടുത്ത് പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കുകയും തിരിച്ചെടുക്കാൻ നിർദേശം നൽകുകയും ചെയ്തിരുന്നു. ഇതിനെതിരേ സി.ഐ.എസ്.എഫ്. നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി അസാധുവാക്കിക്കൊണ്ട് സുപ്രീം കോടതിയുടെ വിധി.