Sunday, November 24, 2024

സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി സുപ്രീം കോടതി; ‘അസംഘടിത തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡ് ഉറപ്പാക്കണം’

അസംഘടിത തൊഴിലാളികള്‍ക്കും അതിഥി തൊഴിലാളികള്‍ക്കും ഉള്‍പ്പടെ 8 കോടി ആളുകള്‍ക്ക് റേഷന്‍ കാര്‍ഡ് ഉറപ്പാക്കണമെന്ന കര്‍ശന നിര്‍ദേശവുമായി സുപ്രീം കോടതി. രണ്ട് മാസത്തിനകം നിര്‍ദ്ദേശം നടപ്പാക്കാന്‍ സംസ്ഥാനങ്ങളോട് കോടതി നിര്‍ദേശിച്ചു.

ഇത് സംബന്ധിച്ച് നേരത്തെ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉത്തരവ് നടപ്പാക്കാന്‍ പല സംസ്ഥാനങ്ങളും തയ്യാറാകാത്തതിനെ തുടര്‍ന്നാണ് സുപ്രീം കോടതി നിലപാട് കടുപ്പിച്ചത്. ജസ്റ്റിസുമാരായ ഹിമ കോഹ്ലിയും അഹ്‌സനുദ്ദീന്‍ അമാനുള്ളയും അധ്യക്ഷരായ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം.

 

Latest News