ലൂര്‍ദ് പള്ളിയില്‍ സ്വര്‍ണ കൊന്ത സമര്‍പ്പിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ബിജെപി നേതാക്കള്‍ക്കൊപ്പം എത്തിയാണ് അദ്ദേഹം കൊന്ത സമര്‍പ്പിച്ചത്. സുരേഷ് ഗോപി പള്ളിയിലേക്ക് വരുന്നുണ്ടെന്ന് അറിയാമായിരുന്നെങ്കിലും, കൊന്ത സമര്‍പ്പിക്കുന്ന കാര്യം ആരോടും പങ്കുവച്ചിരുന്നില്ലെന്നാണ് പുറത്തു വരുന്ന വിവരം. അതേസമയം ഇടവക വികാരിയും ഭരണസമിതി അംഗങ്ങളും ബൊക്കെ നല്‍കിയാണ് സുരേഷ് ഗോപിയെ സ്വീകരിച്ചത്.
തുടര്‍ന്ന് പള്ളിയുടെ അകത്തേക്ക് പ്രവേശിച്ച് എല്ലാവരുടെയും അനുമതിയോടെ അദ്ദേഹം മാതാവിന് സ്വര്‍ണ കൊന്ത അണിയിച്ചു. പിന്നാലെ മാതാവിനു നന്ദി പറഞ്ഞ് സുരേഷ് ഗോപി തന്നെ പാടിയ ക്രിസ്തീയ ഭക്തി ഗാനമായ ‘നന്ദിയാല്‍ പാടുന്നു ദൈവമേ’ എന്ന ഗാനവും അദ്ദേഹം ആലപിച്ചു.
കഴിഞ്ഞ ജനുവരിയില്‍ മകളുടെ വിവാഹത്തിന് തൊട്ടുമുമ്പ് സുരേഷ് ഗോപി ലൂര്‍ദ് പള്ളിയില്‍ സ്വര്‍ണക്കിരീടം സമര്‍പ്പിച്ചിരുന്നു. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമെത്തിയായിരുന്നു കിരീടം സമര്‍പ്പിച്ചത്.