Wednesday, January 22, 2025

രാജ്യത്തിന് ഭീഷണിയായി കാണുന്നവരിൽനിന്ന് പൗരത്വം നീക്കം ചെയ്യാൻ തീരുമാനിച്ച് സ്വീഡൻ

ദേശീയസുരക്ഷയ്ക്ക് ഭീഷണിയായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഇരട്ട പൗരന്മാർക്ക് അവരുടെ പൗരത്വം ഇല്ലാതാക്കാനുറപ്പിച്ച് സ്വീഡൻ. രാജ്യത്തിന് ഭീഷണിയായതോ, അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അധികാരപരിധിയിൽ വരുന്നതോ ആയ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിലോ പൗരത്വം റദ്ദാകും.

അക്രമാസക്തമായ തീവ്രവാദം, സ്വീഡനോട് ശത്രുതാപരമായ രീതിയിൽ പ്രവർത്തിക്കൽ, അതുപോലെ വ്യവസ്ഥാപിതമായ സംഘടിത കുറ്റകൃത്യങ്ങൾ എന്നിവയെയാണ് സ്വീഡൻ കൈകാര്യം ചെയ്യുന്നതെന്ന് നീതിന്യായ മന്ത്രി ഗുന്നർ സ്‌ട്രോമർ പറഞ്ഞു.

എങ്കിലും സ്വീഡന്റെ ഭരണഘടനപ്രകാരം പൗരത്വം റദ്ദാക്കുന്നത് നിലവിൽ അനുവദനീയമല്ല. നിയമങ്ങൾ മാറ്റുന്നത് സംബന്ധിച്ച് അടുത്ത വർഷം പാർലമെന്റിൽ വോട്ടെടുപ്പ് നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News