Saturday, May 24, 2025

പാലസ്തീൻ ഭീകരസംഘടനകൾക്കെതിരെ കർശന നടപടികൾ സ്വീകരിച്ച് സിറിയൻ സർക്കാർ

പാലസ്തീൻ ഭീകരസംഘടനകൾക്കെതിരെ കർശന നടപടികൾ സ്വീകരിച്ച് സിറിയൻ സർക്കാർ. നിലവിൽ, സിറിയയിലെ പുതിയ താൽക്കാലിക ഭരണകൂടം പാലസ്തീൻ വിഭാഗങ്ങൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്. പതിറ്റാണ്ടുകളായി, നിരവധി പാലസ്തീൻ തീവ്രവാദ ഗ്രൂപ്പുകളും മറ്റു ഗ്രൂപ്പുകളും തലസ്ഥാനമായ ഡമാസ്കസിൽ പ്രവർത്തിച്ചുപോരുന്നു. പാലസ്തീൻ ഇസ്ലാമിക് ജിഹാദ്, പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് പാലസ്തീൻ-ജനറൽ കമാൻഡ് (PFLP-GC) എന്നിവയും ഇതിൽ ഉൾപ്പെടുന്നുണ്ട്.

ഏപ്രിൽ അവസാനത്തോടെ സിറിയയിലെ പുതിയ അധികാരികൾ ഇസ്ലാമിക് ജിഹാദിലെ ചില അംഗങ്ങളെ കസ്റ്റഡിയിലെടുത്തിരുന്നു. പാലസ്തീൻ ഭീകരഗ്രൂപ്പുകൾ പലപ്പോഴും ഇറാന് അനുകൂലമായതിനാൽ, ഇറാനിയൻ അനുകൂല ഗ്രൂപ്പുകളെ അടിച്ചമർത്താനുള്ള ഒരു മാർഗമായിട്ടാണ് സിറിയയുടെ ഈ നീക്കം. അമേരിക്കയിലും പാശ്ചാത്യരാജ്യങ്ങളിലുമുള്ള തങ്ങളുടെ ഇടപെടലിന്റെ ഭാഗമായി ഭീകരഗ്രൂപ്പുകളെ അടിച്ചമർത്താൻ കഴിയുമെന്നു പുതിയ അഹമ്മദ് അൽ-ഷറ ഗവൺമെന്റും പ്രതിക്ഷിക്കുന്നു.

ടെഹ്‌റാൻ പിന്തുണയുള്ള മുൻ ഭരണാധികാരി ബഷർ അൽ അസദിനോട് അടുപ്പമുള്ള ഇറാൻ അനുകൂല പാലസ്തീൻ വിഭാഗങ്ങളുടെ നേതാക്കൾ പുതിയ അധികാരികളുടെ സമ്മർദത്തെത്തുടർന്ന് സിറിയ വിട്ടുപോയതായി രണ്ട് പാലസ്തീൻ വൃത്തങ്ങൾ അറിയിച്ചു. പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് പാലസ്തീൻ-ജനറൽ കമാൻഡ് (PFLP-GC) സ്ഥാപകൻ അഹമ്മദ് ജിബ്രിൽ, പാലസ്തീൻ പോപ്പുലർ സ്ട്രഗിൾ ഫ്രണ്ട് സെക്രട്ടറി ജനറൽ ഖാലിദ് അബ്ദുൽ മജിദ്, ഫത്താ അൽ-ഇന്റിഫാദ സെക്രട്ടറി ജനറൽ സിയാദ് അൽ-സാഗിർ എന്നിവരും വിട്ടുപോയവരിൽ ഉൾപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News