Thursday, December 12, 2024

സിറിയൻ വിമതർക്ക് അധികാരം കൈമാറാൻ സമ്മതിച്ചതായി അസദിന്റെ പ്രധാനമന്ത്രി

സിറിയയിലെ വിമതർ തലസ്ഥാനമായ ഡമാസ്കസ് പിടിച്ചെടുക്കുകയും അസദ് റഷ്യയിലേക്ക് പലായനം ചെയ്യുകയും ചെയ്തതിന് തൊട്ടുപിന്നാലെ വിമതരുടെ നേതൃത്വത്തിലുള്ള സാൽവേഷൻ ഗവൺമെന്റിന് അധികാരം കൈമാറാൻ സമ്മതിച്ചതായി പുറത്താക്കപ്പെട്ട സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിന്റെ പ്രധാനമന്ത്രി അറിയിച്ചു.

13 വർഷം നീണ്ട ആഭ്യന്തരയുദ്ധത്തിനും 50 വർഷത്തിലേറെയായി തുടരുന്ന അസദ് കുടുംബത്തിന്റെ ക്രൂരമായ ഭരണത്തിന്റെയും അവസാനമാണ് ഇതോടെ സാധ്യമാകുന്നത്. വിമതഗ്രൂപ്പിന്റെ കമാൻഡർ അബു മുഹമ്മദ് അൽ-ഗൊലാനി രാത്രി അസദിന്റെ പ്രധാനമന്ത്രി മുഹമ്മദ് ജലാലി, വൈസ് പ്രസിഡന്റ് ഫൈസൽ മെക്ദാദ് എന്നിവരുമായി അധികാര കൈമാറ്റത്തിനുള്ള ക്രമീകരണങ്ങൾ ചർച്ച ചെയ്തു. വിമത ‘രക്ഷാസർക്കാരിന്’ അധികാരം കൈമാറാൻ താൻ സമ്മതിച്ചതായി തിങ്കളാഴ്ച ജലാലി അറിയിച്ചു.

സിറിയയിലെ ജനങ്ങൾക്ക് സേവനങ്ങൾ ഉറപ്പാക്കുന്ന അധികാര കൈമാറ്റം ഏകോപിപ്പിക്കാനാണ് അഹമ്മദ് അൽ-ഷരിയ എന്ന തന്റെ യഥാർഥ പേര് വെളിപ്പെടുത്തിയ ഗൊലാനി ജലാലിയെ കണ്ടുമുട്ടിയതെന്ന് വിമതരുടെ ടെലിഗ്രാം ചാനലുകളിലെ പ്രസ്താവനയിൽ പറയുന്നു. വടക്കുപടിഞ്ഞാറൻ സിറിയയിലെ വിമതരുടെ ‘രക്ഷഗവൺമെന്റിന്റെ’ തലവനായ മുഹമ്മദ് അൽ-ബഷീറും യോഗത്തിൽ പങ്കെടുത്തതായി ടെലഗ്രാം ചാനലിൽ പുറത്തുവിട്ട വീഡിയോയിൽ കാണിക്കുന്നു. ട്രാൻസിഷണൽ അഡ്മിനിസ്ട്രേഷനിൽ പി. എം. സ്ഥാനാർഥിയായി ബഷീറിന്റെ പേര് പ്രചരിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News