ടേബിള്‍ ടെന്നീസില്‍ ചരിത്രനേട്ടവുമായി ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകള്‍. ഇരു ടീമുകളും ഈ വര്‍ഷം പാരീസില്‍ നടക്കുന്ന ഒളിമ്പിക്സിന് യോഗ്യത നേടി. വ്യക്തിഗത ഇനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ നേരത്തേ ഒളിമ്പിക്സില്‍ പങ്കെടുത്തിരുന്നെങ്കിലും ടേബിള്‍ ടെന്നീസ് ടീം ഇനത്തില്‍ യോഗ്യത നേടുന്നത് ആദ്യമാണ്.
ഈയിടെ ദക്ഷിണ കൊറിയയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകള്‍ പ്രീ ക്വാര്‍ട്ടറില്‍ മടങ്ങിയിരുന്നു. ലോക റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ യോഗ്യത ഉറപ്പിച്ചത്. ഇന്ത്യയുടെ വനിതാ ടീം ലോക റാങ്കിങ്ങില്‍ 13-ാമതും പുരുഷ ടീം 15-ാമതുമാണ്.
‘മഹത്തായ നേട്ടമാണ്, സുദീര്‍ഘമായ ഒരു പ്രക്രിയയ്ക്കൊടുവില് സംഭവിച്ചത്. ഇന്ത്യന്‍ ടി.ടി.എഫ്.ഐ എക്സിക്യൂട്ടീവ് കമ്മിറ്റി, കോച്ചുമാര്‍, താരങ്ങള്‍ എന്നിവര്‍ക്കെല്ലാം വലിയ നന്ദി’ – സംഘടന സെക്രട്ടറി കമലേഷ് മേത്ത പറഞ്ഞു.