Monday, November 25, 2024

തായ്വാനിലെ ഭൂചലനത്തില്‍ കാണാതായവരില്‍ രണ്ട് ഇന്ത്യക്കാരും; തിരച്ചില്‍ ഊര്‍ജ്ജിതം

തായ്വാനില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഭൂചലനത്തില്‍ കാണാതായവരില്‍ രണ്ട് ഇന്ത്യക്കാരും ഉണ്ടെന്ന് റിപ്പോര്‍ട്ട്. ഇന്ത്യക്കാരായ ഒരു സ്ത്രീയെയും പുരുഷനെയും കാണാതായെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവരെയും തരോക്കോ ജോര്‍ജിലാണ് അവസാനമായി കണ്ടത്. ഇരുവരെയും കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണെന്ന് ഇവരുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നു.

25 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ശക്തിയേറിയ ഭൂചലനമാണ് കഴിഞ്ഞ ദിവസം തായ്വാനില്‍ രേഖപ്പെടുത്തിയത്. ഇതുവരെയും ഏഴ് മരണമാണ് സ്ഥിരീകരിച്ചതെങ്കിലും തകര്‍ന്നടിഞ്ഞ കെട്ടിടത്തിനുള്ളില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടോയെന്ന് സംശയമുണ്ട്.

ഭൂചലനം ഉണ്ടായതിന് പിന്നാലെ ജപ്പാന്റെയും ഫിലിപ്പീന്‍സിന്റെയും ചില ഭാഗങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ന് രാവിലെ തായ്വാന്റെ കിഴക്ക് 7.4 തീവ്രതയില്‍ ഭൂകമ്പം രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് സുനാമി മുന്നറിയിപ്പ് നല്‍കിയത്. പ്രാദേശിക സമയം രാവിലെ 8:00 ന് മുമ്പാണ് ഭൂചലനം ഉണ്ടായത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേയില്‍ തായ്വാനിലെ ഹുവാലിയന്‍ സിറ്റിയില്‍ നിന്ന് 18 കിലോമീറ്റര്‍ തെക്ക് 34.8 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം കണ്ടെത്തിയത്.

 

 

 

Latest News