ഒന്ന് മുതല്‍ ആറ് വരെയുള്ള ക്ലാസുകളിലേക്ക് പെണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിച്ച് താലിബാന്‍. ആറാം ക്ലാസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കായി സ്‌കൂളുകളും വിദ്യാഭ്യാസ കേന്ദ്രങ്ങളും തുറക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് താലിബാന്‍ വിദ്യാഭ്യാസ മന്ത്രാലയം കത്ത് നല്‍കി.
ഇസ്ലാമിക വസ്ത്രധാരണം പാലിച്ച് പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ വിദ്യാഭ്യാസം തുടരാമെന്ന് താലിബാന്‍ വിദ്യാഭ്യാസ മന്ത്രാലയം കത്തില്‍ വ്യക്തമാക്കിയതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് കൊണ്ട് താലിബാന്‍ ഉത്തരവിറക്കിയതിന് പിന്നാലെ ഇസ്ലാമിക ഭൂരിപക്ഷ രാഷ്ട്രങ്ങള്‍ അടക്കമുള്ള രാജ്യങ്ങള്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
2021 ഓഗസ്റ്റില്‍ അഫ്ഗാന്റെ ഭരണം രണ്ടാമതും കൈയടക്കിയപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് അനുമതി നല്‍കുമെന്നായിരുന്നു താലിബാന്‍ പറഞ്ഞിരുന്നത്. എന്നാല്‍, പിന്നീട് താലിബാന്‍ ഇതില്‍ നിന്നും പിന്മാറി.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് മാത്രമല്ല, ജോലി സ്ഥലങ്ങളില്‍ പോലും സ്ത്രീകള്‍ക്ക് താലിബാന്‍ വിലക്കേര്‍പ്പെടുത്തി. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനെതിരെയുള്ള താലിബാന്റെ നിയന്ത്രണങ്ങള്‍ അന്താരാഷ്ട്രാതലത്തില്‍ തന്നെ വലിയ പ്രതിഷേധങ്ങളാണ് വിളിച്ച് വരുത്തിയത്.