Monday, November 25, 2024

ഭക്ഷണശാലകളില്‍ സ്ത്രീകളെയും കുടുംബങ്ങളെയും വിലക്കി താലിബാന്‍

തുറന്ന ഭക്ഷണശാലകളില്‍ ഭക്ഷണം കഴിക്കുന്നതില്‍നിന്ന് സ്ത്രീകളെയും കുടുംബങ്ങളെയും വിലക്കി താലിബാന്‍. പുരുഷന്മാരും സ്ത്രീകളും ഒരുമിച്ചിരിക്കുന്നത് ശ്രദ്ധയില്‍പെട്ട ഇസ്ലാമിക മതപണ്ഡിതന്മാരുടെ നിര്‍ദ്ദേശത്തിന്മേലാണ് താലിബാന്റെ നടപടി.

അഫ്ഗാനിലെ ഹെറാത് പ്രവിശ്യയിലാണ് താലിബാന്റെ പുതിയ നിയന്ത്രണം. ഈ വിലക്ക് തുറന്ന ഭക്ഷണശാലകളില്‍ മാത്രമായിരിക്കും ഉണ്ടാകുകയെന്നും താലിബാന്‍ വക്താവ് അറിയിച്ചു. പൊതുസ്ഥലങ്ങളില്‍ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചിരിക്കുന്നത് ശരിയല്ലെന്നും അതിനാല്‍ ഹെറാത്തില്‍ ഈ നിയന്ത്രണം അത്യാവശ്യമാണെന്നും ഇസ്ലാമിക മതപണ്ഡിതന്മാരുടെ നിര്‍ദ്ദേശം അംഗീകരിച്ചുകൊണ്ട് താലിബാന്‍ അറിയിച്ചു. ഹെറാത്തില്‍ മാത്രമായിരിക്കും ഈ നിയന്ത്രണമെന്നും മറ്റ് പ്രവിശ്യകളില്‍ നിയന്ത്രണം ഇല്ലെന്നും താലിബാന്‍ അറിയിച്ചു.

Latest News