Sunday, November 24, 2024

സ്ത്രീകളും പുരുഷന്മാരും റസ്റ്ററന്റുകളില്‍ ഒരുമിച്ച് ഭക്ഷം കഴിക്കാന്‍ പാടില്ല; വിലക്കേര്‍പ്പെടുത്തി താലിബാന്‍

താലിബാന്‍, പടിഞ്ഞാറന്‍ ഹെറാത്ത് പ്രവിശ്യയില്‍ ലിംഗ വേര്‍തിരിവ് പദ്ധതി നടപ്പാക്കിയതായി റിപ്പോര്‍ട്ട്. ഫാമിലി റെസ്റ്റോറന്റുകളില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പുരുഷന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതാണ് പുതിയ ഉത്തരവ്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ദിവസങ്ങളില്‍ മാത്രം പങ്കെടുക്കാന്‍ അനുവാദമുള്ള ഹെറാത്തിലെ പൊതു പാര്‍ക്കുകളില്‍ ലിംഗഭേദം പാലിക്കണമെന്നാണ് നിര്‍ദേശം.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളാണ് സ്ത്രീകള്‍ക്ക് പാര്‍ക്കില്‍ പോകുവാന്‍ അനുവദിച്ചിരിക്കുന്നത്. മറ്റ് ദിവസങ്ങള്‍ പുരുഷന്മാര്‍ക്ക് വിനോദത്തിനും വ്യായാമത്തിനും വേണ്ടിയുള്ളയാണ് എന്ന് പ്രമോഷന്‍ ഓഫ് വൈസ് ആന്‍ഡ് പ്രിവന്‍ഷന്‍ മന്ത്രാലയത്തിലെ താലിബാന്‍ ഉദ്യോഗസ്ഥനായ റിയാസുല്ല സീരത്ത് പറഞ്ഞു.

ഒരേ ദിവസം അമ്യൂസ്മെന്റ് പാര്‍ക്കുകളില്‍ പോകുന്നതില്‍ നിന്ന് പുരുഷന്മാരെയും സ്ത്രീകളെയും വിലക്കുന്നത് ഇതാദ്യമായല്ല. മാര്‍ച്ചിലും താലിബാന്‍ സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

 

Latest News