പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഹൈസ്‌കൂള്‍ തുറക്കാനൊരുങ്ങി താലിബാന്‍. മാര്‍ച്ച് 22 ന് ഹൈസ്‌കൂള്‍ തുറക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം അനുവദിക്കാനാണ് താലിബാന്റെ തീരുമാനം.
പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം അനുവദിക്കുമോയെന്ന ചോദ്യം അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് താലിബാന്റെ നിര്‍ണായക നീക്കം. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതോടെ രാജ്യത്തെ എല്ലാ സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് പകുതിയോടെയാണ് താലിബാന്‍ അഫ്ഗാന്റെ നിയന്ത്രണം ഏറ്റെടുത്തത്. അതോടെ രാജ്യത്തെ എല്ലാ സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരമേറ്റതോടെ സ്ത്രീകള്‍ കനത്ത മനുഷ്യാവകാശ ലംഘനമാണ് നേരിട്ടത്.