Wednesday, January 22, 2025

ഏറ്റവും ജനപ്രീതിയുള്ള നേതാവ് എം.കെ. സ്റ്റാലിന്‍; കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന സര്‍വേ പുറത്ത്

ഏറ്റവും ജനപ്രീതിയുള്ള നേതാവ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെന്ന് അഭിപ്രായ സര്‍വേ. ഒരു വര്‍ഷം മുന്‍പ് തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ നടന്ന സര്‍വേയിലാണ് എം. കെ. സ്റ്റാലിന്‍ ജനപ്രീതിയുള്ള നേതാവായി അഭിപ്രായപ്പെട്ടത്. തമിഴ്നാടിന് പുറമേ കേരളം, പുതുച്ചേരി, ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലാണ് സര്‍വേ നടത്തിയത്.

85 ശതമാനം പേരും സ്റ്റാലിന്റെ പ്രവര്‍ത്തനങ്ങളെയും സര്‍ക്കാരിനെയും പ്രശംസിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ 40 ശതമാനം അതൃപ്തി രേഖപ്പെടുത്തിയെന്നും സീ വോട്ടര്‍ സര്‍വേ പറയുന്നു. 17 ശതമാനം പേര്‍ മാത്രമേ കേന്ദ്ര സര്‍ക്കാരില്‍ തൃപ്തി അറിയിച്ചുള്ളൂ.

അതേസമയം അടുത്ത പ്രധാനമന്ത്രിയാകാന്‍ നരേന്ദ്ര മോദിയെക്കാള്‍ രാഹുല്‍ ഗാന്ധിക്കാണ് യോഗ്യതയെന്ന് തമിഴ്നാട്ടിലെ 54 ശതമാനം പേര്‍ സര്‍വേയില്‍ അഭിപ്രായപ്പെട്ടു.

 

Latest News