വടക്കുപടിഞ്ഞാറൻ ടാസ്മാനിയയിലെ വിദൂര കടൽത്തീരത്ത് കുടുങ്ങിപ്പോയ 90 കൊലയാളി തിമിംഗലങ്ങളെ ദയാവധം ചെയ്യാനൊരുങ്ങി ടാസ്മാനിയൻ അധികാരികൾ. 157 എണ്ണമടങ്ങുന്ന സംഘത്തിന്റെ ഭാഗമായ തിമിംഗലങ്ങളെ ആർതർ നദിക്കുസമീപം ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് അവയെ വീണ്ടും ഒഴുക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവയെ ദയാവധം ചെയ്യാനുള്ള തീരുമാനമെടുത്തിരിക്കുന്നത്.
ചൊവ്വാഴ്‌ച വൈകുന്നേരമാണ് തിമിംഗലങ്ങളുടെ സാന്നിധ്യം ആദ്യം റിപ്പോർട്ട് ചെയ്‌തത്. തിമിംഗലങ്ങൾ 24 മുതൽ 48 മണിക്കൂർ വരെ തീരത്ത് കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ ദുരിതങ്ങൾ ഉണ്ടാകാതിരിക്കാൻ അവയെ ദയാവധം നടത്താൻ തീരുമാനിച്ചത്.
ഇത് അപൂർവ സംഭവമാണ്. ടാസ്മാനിയയിലെ കൊലയാളി തിമിംഗലങ്ങളുടെ അവസാന കൂട്ടക്കൊല 1974 മുതലുള്ളതാണ്. വളരെ സൗഹാർദപരമായ ഒരു ഡോൾഫിനാണ് ഇതെങ്കിലും സുരക്ഷാപ്രശ്‌നങ്ങളും സംസ്ഥാനത്തിന്റെ പടിഞ്ഞാറൻതീരത്ത് സജീവമായ കാട്ടുതീയുടെ സാന്നിധ്യവും ചൂണ്ടിക്കാട്ടി പ്രദേശം ഒഴിവാക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.