Monday, November 25, 2024

നികുതി വെട്ടിപ്പ്; ട്രംപിന്റെ വിശ്വസ്തന് ശിക്ഷ വിധിച്ച് അമേരിക്കന്‍ കോടതി

ട്രംപിന്റെ വിശ്വസ്തനും ട്രംപ് ഓര്‍ഗനൈസഷന്റെ ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസറായിരുന്ന, അലന്‍ വൈസല്‍ബെര്‍ഗിയെ (75) നികുതിവെട്ടിപ്പിന് ശിക്ഷിച്ച് അമേരിക്കന്‍ കോടതി. അഞ്ച് മാസത്തെ തടവാണ് വിധിച്ചത്. ട്രംപ് ഓര്‍ഗനൈസേഷനെ പതിനഞ്ച് വര്‍ഷത്തോളം നികുതി വെട്ടിക്കാന്‍ സഹായിച്ചതിനാണ് ശിക്ഷ. 2005 മുതല്‍ 2021 വരെ ട്രംപിന്റെ റിയല്‍ എസ്റ്റേറ്റ് ആന്റ് എന്റര്‍ടൈന്‍മെന്റ് ഗ്രൂപ്പിന്റെ പ്രസിഡന്റായിരുന്നു അലന്‍ വൈസല്‍ബെര്‍ഗ്.

വിചാരണയ്ക്കിടെ 15 ഓളം നികുതി തട്ടിപ്പുകള്‍ക്ക് കൂട്ടുനിന്നിട്ടുള്ളതായി അദ്ദേഹം കുറ്റസമ്മതം നടത്തിയിരുന്നു. അലന്‍ വീസല്‍ബര്‍ഗിന് 1.7 മില്യണ്‍ ഡോളര്‍ തൊഴില്‍ ആനുകൂല്യങ്ങളില്‍ നിന്നുള്ള നികുതിയാണ് വെട്ടിച്ചത്. ട്രംപിനെതിരെയോ അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെയോ കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ നിരവധി ഉദ്യോഗസ്ഥര്‍ക്കെതിരെ നിരവധി കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ളത്.

ഡിസംബര്‍ 6-ന് അലന്‍ വീസല്‍ബര്‍ഗ് തന്റെ സ്ഥാപനത്തിനെതിരെ മൊഴി നല്‍കിയെങ്കിലും സ്ഥാപന ഉടമയും മുന്‍ പ്രസിഡന്റുമായ ട്രംപിനെതിരെ തെളിവ് നല്‍കാന്‍ അലന്‍ വൈസല്‍ബെര്‍ഗ് തയ്യാറായില്ല. വെയ്സല്‍ബര്‍ഗിന്റെ നികുതി തട്ടിപ്പിന് ട്രംപ് ഓര്‍ഗനൈസേഷന്‍ ഒരു ഉത്തരവാദിത്തവും വഹിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു.

 

Latest News