Sunday, November 24, 2024

ഇറാഖില്‍ ടെലിഗ്രാം പ്ലാറ്റ്‌ഫോമിന് നിരോധനം

പ്രമുഖ മെസ്സേജിംഗ് മാധ്യമമായ ടെലിഗ്രാമിന് ഇറാഖില്‍ നിരോധനം. ഉപയോക്താക്കളുടെ വ്യക്തിഗതവിവരങ്ങള്‍ സംരക്ഷിക്കുന്നതിനും ദേശീയസുരക്ഷാ ആശങ്കകൾ മുൻനിർത്തിയുമാണ് നടപടി. രാജ്യത്ത് ടെലിഗ്രാം വിലക്കിയതായി ഇറാഖ് ടെലികോം മന്ത്രാലയമാണ് അറിയിച്ചത്.

ചില ടെലിഗ്രാം ചാനലുകള്‍ രാജ്യത്തെ പൗരന്മാരുടെ പേരുകളും വിലാസങ്ങളും ചോര്‍ത്തിയിരുന്നതായാണ് ഇറാഖ് ടെലികോം മന്ത്രാലയത്തിന്‍ന്റെ ആരോപണം. ഇതേ തുടര്‍ന്ന് രാജ്യത്തെ ഔദ്യോഗികസ്ഥാപനങ്ങളുടെ വിവരങ്ങളും പൗരന്മാരുടെ സ്വകാര്യവിവരങ്ങളും ചോര്‍ത്തുന്ന ചാനലുകള്‍ ബ്ലോക്ക് ചെയ്യണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. എന്നാൽ സര്‍ക്കാരിന്റെ ആവശ്യത്തോട് കമ്പനി പ്രതികരണം അറിയിക്കാത്ത സാഹചര്യത്തിലാണ് ടെലിഗ്രാം ആപ്പിന് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയത്.

അതേസമയം, സന്ദേശമയയ്‌ക്കുന്നതിനു പുറമെ, വാർത്തകളുടെ ഉറവിടമായും ഉള്ളടക്കം പങ്കിടുന്നതിനുമായി ഇറാഖില്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ആപ്പുകളിലൊന്നാണ് ടെലിഗ്രാം.

Latest News