Tuesday, November 26, 2024

വരണ്ടുണങ്ങി സ്പെയിൻ; ഒപ്പം കാട്ടുതീ ഭീതിയും

താപനില അതിന്റെ എല്ലാ അതിർത്തികളും ഭേദിച്ചതോടെ അത്യുഷ്ണത്തിൽ വെന്തുരുകയാണ് സ്പെയിൻ. അന്തരീക്ഷ താപനില വരും ദിവസങ്ങളിൽ 40 ഡിഗ്രി സെൽഷ്യസിലേയ്ക്ക് കുതിച്ചുയരുമെന്നാണ് വിലയിരുത്തൽ. ഒപ്പം കനത്ത ചൂട് രാജ്യത്ത് പലയിടത്തും കാട്ടുതീ പടരുന്നതിന് കാരണമാകാമെന്നും മുന്നറിയിപ്പുണ്ട്.

ആഫ്രിക്കയിൽ നിന്നുള്ള വളരെ ചൂടുള്ളതും വരണ്ടതുമായ കാറ്റ് സ്പെയിനിലെ ഉയരുന്ന താപനിലയ്ക്കും ഉഷ്ണതരംഗത്തിനും ഒരു കാരണമാണ്. സ്പെയിനിലെ കാർഡോബ നഗരം ഉൾപ്പെടുന്ന തെക്കൻ ഗ്വാഡൽക്വിവിർ താഴ്വരകളിൽ ചൂട് 38 മുതൽ 40 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

സ്‌പെയിനിൽ തുടർച്ചയായ 36 വർഷവും കുറഞ്ഞ തോതിലുള്ള മഴയാണ് ലഭിച്ചിട്ടുള്ളത്. ജലസംഭരണികളിൽ കഴിഞ്ഞ വർഷത്തേക്കാൾ അൽപം വെള്ളത്തിന്റെ അളവ് കൂടിയിട്ടുണ്ട് എങ്കിലും കഴിഞ്ഞ ദശാബ്ദത്തിലെ ശരാശരിയേക്കാൾ താഴെയാണ്. സ്ഥിതി അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഇക്കോളജിക്കൽ ട്രാൻസിഷൻ മന്ത്രാലയം വരൾച്ച അനുഭവപ്പെടുന്ന മേഖലകളെ തരം തിരിച്ചിട്ടുണ്ട്. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തിന്റെ 27 ശതമാനം പ്രദേശം “അടിയന്തരാവസ്ഥ” മേഖല ആയിട്ടാണ് തരംതിരിച്ചിരിക്കുന്നത്. വരൾച്ച രൂക്ഷമാകുന്ന സാഹചര്യത്തിൽ ഈ മേഖലയിലെ കർഷകർക്ക് സർക്കാർ ജലസേചനം 90% വരെ വെട്ടിക്കുറച്ചിരിക്കുകയാണ്.

Latest News