സംസ്ഥാനത്തെ ആറു ജില്ലകളില്‍ ഇന്നും നാളെയും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം,തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ചൂട് കൂടുക. മൂന്ന് ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പുള്ളത്. ഇന്നും നാളെയും ജാഗ്രത വേണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
വരും ദിവസങ്ങളിലും ചൂട് ഉയരുകയും വരണ്ട കാലാവസ്ഥ തുടരുകയും ചെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ വേനല്‍ കടുത്തിരിക്കുകയാണ്. പകല്‍ സമയത്ത് പുറത്ത് ജോലി ചെയ്യുന്നവര്‍ക്ക് സൂര്യാഘാതം ഏല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. അതിനാല്‍ പലയിടത്തും തൊഴില്‍ സമയം പരിഷ്‌കരിച്ചിട്ടുണ്ട്.