Friday, April 4, 2025

പതിനാലില്‍ പത്ത് ജില്ലകളിലും വനിതാ കളക്ടര്‍മാര്‍; സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതാദ്യം

ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്തെ പത്ത് ജില്ലകളിലും വനിതാ കളക്ടര്‍മാര്‍ ഭരണം കയ്യാളുന്നു. ആലപ്പുഴയില്‍ നിയുക്ത കളക്ടര്‍ രേണുരാജ് മാര്‍ച്ച് ആദ്യം ചുമതല ഏറ്റെടുക്കുന്നതോടെ സംസ്ഥാനത്തെ പത്ത് ജില്ലകളുടെ ഭരണം സ്ത്രീകളുടെ കൈകളിലെത്തും. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യ സംഭവമാണിത്.

നിയമസഭയില്‍ 33 ശതമാനമാണ് സ്ത്രീ സംവരണം. കളക്ടര്‍മാരില്‍ വനിതകളുടെ സാന്നിധ്യമാകട്ടെ 71.4 ശതമാനം. കഴിഞ്ഞദിവസം റവന്യൂ വകുപ്പിന്റെ മികച്ച കളക്ടര്‍മാര്‍ക്കുള്ള അവാര്‍ഡ് തേടിയ മൂന്നുപേരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. തിരുവനന്തപുരം കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ, പാലക്കാട് മൃണ്‍മയി ജോഷി എന്നിവര്‍.

ഹരിത വി.കുമാര്‍ (തൃശ്ശൂര്‍), ദിവ്യ എസ്.അയ്യര്‍ (പത്തനംതിട്ട), അഫ്സാന പര്‍വീണ്‍ (കൊല്ലം), ഷീബ ജോര്‍ജ് (ഇടുക്കി), ഡോ.പി.കെ. ജയശ്രീ (കോട്ടയം), ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് (കാസര്‍കോട്) ഡോ. എ. ഗീത (വയനാട്) എന്നിവരാണ് മറ്റ് വനിതാ കളക്ടര്‍മാര്‍.

Latest News