മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ. മാധ്യമ വിചാരണകളും അജണ്ടകള്‍ നിശ്ചയിച്ചുള്ള സംവാദങ്ങളും അനുകരണീയമല്ലാത്ത മാതൃകയാണ് സൃഷ്ടിക്കുന്നത്. അവ ജനാധിപത്യമൂല്യങ്ങളെ തകര്‍ക്കുകയാണ്. യാതൊരു നിഷ്പക്ഷതയും പൊതുസമൂഹത്തിന് മുന്നില്‍ മാദ്ധ്യമങ്ങള്‍ പുലര്‍ത്തുന്നില്ലെന്നും രമണ തുറന്നടിച്ചു.
രാജ്യത്തെ നിര്‍ണ്ണായകമായ നിരവധി കേസുകളില്‍ മാദ്ധ്യമങ്ങളുടെ നിരീക്ഷണവും വിശകലനവും നീതിപീഠത്തെ അവഗണിക്കുന്നതും അവഹേളിക്കുന്നതുമാണ്. അവര്‍ക്ക് ആരോടും ഒരു ഉത്തരവാദിത്തവുമില്ല. രാജ്യത്തെമ്പാടും ഈ പ്രവണ വര്‍ദ്ധിച്ചുവരുന്നു. എത്ര ബുദ്ധിമുട്ടിയാണ് ഒരു ന്യായാധിപന്‍ കേസ്സിന്റെ വിധി രൂപപ്പെടുത്തുന്നതെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെടണമെന്നും രമണ പറഞ്ഞു.
ഇന്ന് മാധ്യമങ്ങള്‍ മറ്റൊരു കോടതിയുണ്ടാക്കുകയാണ്. പല നിര്‍ണ്ണായ സംഭവങ്ങളിലും ജഡ്ജിമാരെ കുഴക്കുന്നതും സമൂഹത്തില്‍ നടക്കുന്ന വൈകാരിക ചര്‍ച്ചകളാണ്. ജനാധിപത്യ മൂല്യങ്ങള്‍ക്കെതിരാണ് പല മാധ്യമചര്‍ച്ചകളെന്ന മുന്നറിയിപ്പും സുപ്രീം കോടതി ചീഫ് ജസ്റ്റീസ് നല്‍കി.