കെനിയയിലെ സലാമ-ജുഹുദിയില് അൽ-ഷബാബ് ഭീകരരുടെ ആക്രമണം. ജൂൺ 24-നുണ്ടായ സംഭവത്തില്‍ അഞ്ചുപേർ കൊല്ലപ്പെട്ടതായി പ്രദേശികവൃത്തങ്ങള് അറിയിച്ചു. നിരവധി വീടുകൾ അഗ്നിക്കിരയാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
സൊമാലിയൻ തീവ്രവാദ സംഘടനയായ അൽ-ഷബാബിലെ അംഗങ്ങൾ ശനിയാഴ്ച രാത്രി എട്ടു മണിയോടെ മേഖലയില്‍ എത്തുകയും തുടര്‍ന്ന് തോക്കുധാരികൾ ആക്രമിക്കുകയുമായിരുന്നു. “ഞങ്ങൾ അവിടെ എത്തിയപ്പോഴേക്കും തീവ്രവാദികൾ ആളുകളെ കൊല്ലുകയും വീടുകൾക്ക് തീയിടുകയും കന്നുകാലികളെ ആക്രമിക്കുകയും ചെയ്തിരുന്നു. അഞ്ചുപേരുടെ മരണം അപ്പോൾ തന്നെ സ്ഥിരീകരിച്ചു” – പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരെ കയറു കൊണ്ട് ബന്ധിച്ച് കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്.
“അയൽവാസിയുടെ വീട്ടിൽ നിന്ന് നിലവിളി ഉയരുകയും പെട്ടന്നു തന്നെ വീട് കത്തിനശിക്കുകയും ചെയ്തു. ഞാൻ എന്റെ കൃഷിയിടത്തിൽ ഒളിച്ചിരുന്നാണ് രക്ഷപെട്ടത്. 20 പേരടങ്ങുന്ന സംഘം തൊഴുത്തിൽ നിന്ന് എന്റെ ഏഴ് ആടുകളെ അഴിച്ചുകൊണ്ടു പോയി” എന്ന് സംഭവങ്ങൾക്ക് ദൃക്സാക്ഷിയായ വ്യക്തി പറഞ്ഞു