ഭീകരാക്രമണ ഭീഷണിയെതുടര്‍ന്ന് രാജ്യത്തെ ആറ് വിമാനത്താവളങ്ങൾ ഒഴിപ്പിച്ച് ഫ്രഞ്ച് ഭരണകൂടം. പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എഫ്.പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സമാനമായി ഫ്രാൻസിലെ ഒരു സ്‌കൂൾ, ബോംബ് ഭീഷണിയെ തുടർന്ന് തിങ്കളാഴ്ച ഒഴിപ്പിച്ചിരുന്നു.
വടക്കൻ ഫ്രാൻസിലെ ലില്ലെ, ടുലൂസ്, നൈസ്, ലിയോൺ എന്നീ വിമാനത്താവളങ്ങള്‍ ഉള്‍പ്പടെ ആറു വിമാനത്താവളങ്ങളാണ് ഫ്രാന്‍സ് ഒഴിപ്പിച്ചത്. ഇമെയിലുകൾ വഴിയാണ് ഭീകരാക്രമണ ഭീഷണി ഉയര്‍ത്തുന്ന സന്ദേശം അധികൃതര്‍ക്കു ലഭിച്ചത്. പിന്നാലെ വിമാനത്താവളങ്ങളില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിക്കുകയായിരുന്നു. ഒക്‌ടോബർ 13 -ന് സാഷോ ഡെലൂസ് പട്ടണത്തിലെ സ്‌കൂളില്‍ 16 -കാരനായ ഹൈസ്‌കൂൾ വിദ്യാർഥി സ്പാനിഷ് അധ്യാപികയെ കത്തിക്കൊലപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഫ്രാൻസ് അതീവജാഗ്രതയിലായിരുന്നു.
അതേസമയം, അധ്യാപികയ്ക്കുനേരെയുണ്ടായ ആക്രമണത്തെ ‘ഇസ്ലാമിസ്റ്റ് ഭീകരാക്രമണം’ എന്നാണ് ഫ്രഞ്ച് സർക്കാർ വിശേഷിപ്പിച്ചത്. പിന്നാലെ അരാസിലെ മിഡിൽ ഹൈസ്കൂളിലും ഭീകരാക്രമണ ഭീഷണി ഉണ്ടായതിനെ തുടര്‍ന്ന് വിദ്യര്‍ഥികളെയും കുട്ടികളെയും ഒഴിപ്പിച്ചിരുന്നു. ഇസ്രയേല്‍ – ഹമാസ് യുദ്ധത്തില്‍ പാലസ്തീന്‍ അനുകൂല നിലപാട് സ്വീകരിച്ചവര്‍ക്കെതിരെ കടുത്തനടപടി സ്വീകരിച്ചതിനെതുടര്‍ന്നാണ് ഇസ്ലാമിസ്റ്റ് ഭീകരാക്രമണ ഭീഷണിയെന്നും അഭ്യൂഹങ്ങളുണ്ട്.