ജമ്മു കാശ്മീർ അതിർത്തിയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചു. രജൗരി ജില്ലയിലെ നൗഷേര സെക്ടറിലാണ് സംഭവം. നിയന്ത്രണ രേഖയിൽ നിന്ന് അതിർത്തിയുടെ ഭാഗത്തേക്ക് നുഴഞ്ഞു കടക്കാൻ ശ്രമിച്ച ഭീകരനെ സൈന്യം വധിക്കുകയായിരുന്നു.
ശനിയാഴ്ചയാണ് ഭീകരന്റെ മൃതദേഹവും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തത്. ഏതാനും ആഴ്ചകൾക്ക് മുമ്പ്, ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിലെ നിയന്ത്രണരേഖയിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. കൂടാതെ ജമ്മുകശ്മീരിൽ മാധ്യമപ്രവർത്തകർക്ക് നേരെ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കശ്മീർ പോലീസ് പരിശോധന ശക്തമാക്കി. ഈ സാഹചര്യത്തിൽ കശ്മീർ പോലീസ് ശനിയാഴ്ച ശ്രീനഗർ, അനന്ത്നാഗ്, കുൽഗാം എന്നിവിടങ്ങളിലെ പത്ത് സ്ഥലങ്ങളിൽ പരിശോധന നടത്തി.