Wednesday, May 14, 2025

ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് 13,000 പലസ്തീന്‍ ഭീകരര്‍: നെതന്യാഹു

ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ 13,000 പലസ്തീന്‍ ‘ഭീകരര്‍’ ഉണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഒരു ജര്‍മന്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

തെക്കന്‍ ഗാസയിലെ റഫയിലേക്ക് ഇസ്രായേലിന്റെ ആക്രമണം വിപുലീകരിക്കുന്നത് ഹമാസിനെ പരാജയപ്പെടുത്തുന്നതിനു പ്രധാനമാണെന്ന് ജര്‍മനിയിലെ ബില്‍ഡ് പത്രത്തോട് നെതന്യാഹു പറഞ്ഞു.

ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടല്‍ അഞ്ച് മാസം പിന്നിടുമ്പോള്‍, പലസ്തീന്‍ ആരോഗ്യ അധികാരികള്‍ പറയുന്നത് ഏകദേശം 31,000 പലസ്തീനികള്‍ കൊല്ലപ്പെട്ടു എന്നാണ്. കൊല്ലപ്പെട്ടവരില്‍ 72 ശതമാനം സ്ത്രീകളും കുട്ടികളുമാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയം പറഞ്ഞു.

 

 

Latest News