അമേരിക്കയിലെ ടെക്സസില്‍ എലമെന്ററി സ്കൂളിലുണ്ടായ വെടിവെപ്പില്‍ നടുക്കം രേഖപ്പെടുത്തി അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്. അക്രമങ്ങളില്‍ മനംമടുത്തെന്നും ഇത്ര വലിയ കൂട്ടക്കുരുതി നടന്നിട്ടും നടപടി എടുക്കാതിരിക്കാന്‍ ആകില്ലെന്നും ജോ ബൈഡന് രാജ്യത്തോട് നടത്തിയ അഭിസംബോധനയില്‍ പറഞ്ഞു. ഇനി എന്നാണ് രാജ്യം തോക്ക് മാഫിയക്കെതിരെ നടപടിയെടുക്കുക എന്നും ബൈഡന് ചോദിച്ചു.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തോക്ക് ലോബിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബൈഡന് പറഞ്ഞു. വാര്‍ത്ത കേട്ട് താന്‍ തളര്‍ന്ന് പോയെന്നും ഇത് എല്ലാ നേതാക്കളും ജനപ്രതിനിധികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സമയമാണെന്നും ബൈഡന് പറഞ്ഞു.
തോക്ക് മാഫിയക്കെതിരെ ശക്തമായ നടപടി എടുക്കാനാകാത്തതില്‍ കടുത്ത അതൃപ്തിയാണ് ജോ ബൈഡന് പ്രകടിപ്പിച്ചത്. സ്കൂളില്‍ നാളെ മുതല്‍ വേനലവധി തുടങ്ങാനിരിക്കെയായിരുന്നു ദാരുണ സംഭവം. വെടിവെപ്പില്‍ 18 കുട്ടികള്‍ ഉള്‍പ്പെടെ 21 പേരാണ് മരിച്ചത്. അക്രമിയായ 18 കാരന് സാല്‍വദോര്‍ റാമോസിനെ പൊലീസ് വെടിവെച്ചുകൊന്നു. മുത്തശ്ശിയെ കൊന്ന ശേഷമാണ് പ്രതി സ്കൂളിലെത്തിയത്. ഗെറ്റ് റെഡി ടു ടൈ എന്നു പറഞ്ഞശേഷമാണ് അക്രമി വെടി ഉതിര്‍ത്തത്. അതേസമയം പരിക്കേറ്റ പല കുട്ടികളുടേയും നില അതീവ ഗുരുതരമാണ്.