ടൂറിസം വ്യവസായത്തെ ശക്തിപ്പെടുത്താനായി തായ്ലന്ഡ് സര്‍ക്കാര്‍ 93 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വീസരഹിത പ്രവേശനം അനുവദിച്ചു. തിങ്കളാഴ്ച ഇതു പ്രാബല്യത്തിലായി. നേരത്തേ 57 രാജ്യക്കാര്‍ക്കു വീസ ഫ്രീ പ്രവേശനം അനുവദിച്ചിരുന്നു.
കോവിഡ് കാലത്തു തളര്‍ന്ന ടൂറിസം മേഖലയ്ക്ക് ഉണര്‍വുണ്ടാക്കാനാണ് നീക്കം. തായ്ലന്ഡിലെ സമ്പദ്്വ്യവസ്ഥയില് ടൂറിസം വ്യവസായത്തിനു വലിയ പങ്കുണ്ട്. ബുദ്ധക്ഷേത്രങ്ങള്‍, മലനിരകള്‍, ബീച്ചുകള്‍, നിശാ ആഘോഷം തുടങ്ങിയവയാണ് ടൂറിസ്റ്റുകളെ തായ്ലന്ഡിലേക്ക് ആകര്‍ഷിക്കുന്നത്.