Tuesday, November 26, 2024

യാത്രക്കാരുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി കണ്ണൂരിലെ ആറുവരിപ്പാത; തലശേരി-മാഹി ബൈപാസ് പ്രധാനമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

യാത്രക്കാരുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി കണ്ണൂരിലെ ആറുവരിപ്പാത നിര്‍മാണം. പണി പൂര്‍ത്തിയായ തലശേരി – മാഹി ബൈപാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും. പ്രധാനമന്ത്രി ഓണ്‍ലൈന്‍ വഴിയാണ് ഉദ്ഘാടനം നിര്‍വഹിക്കുക. മന്ത്രി മുഹമ്മദ് റിയാസ്, സ്പീക്കര്‍ ഷംസീര്‍ എന്നിവര്‍ നേരിട്ട് പങ്കെടുക്കും.

ഇന്ന് രാവിലെ 8 മുതല്‍ ടോള്‍ പിരിച്ച് തുടങ്ങും. തലശേരി, മാഹി നഗരങ്ങളില്‍ പ്രവേശിക്കാതെ കണ്ണൂര്‍ ഭാഗത്തു നിന്നും വരുന്നവര്‍ക്ക് കോഴിക്കോട് ജില്ലയിലെ അഴിയൂരില്‍ എത്തിച്ചേരാന്‍ കഴിയും. തലശേരിയിലെയും മാഹിയിലെയും ഗതാഗത കുരുക്ക് ഒഴിവാക്കിയുള്ള യാത്രയ്ക്ക് ബൈപാസ് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

മുഴപ്പിലങ്ങാട് – മാഹി ബൈപാസ് യാഥാര്‍ഥ്യമാകുന്നതോടെ 47 വര്‍ഷത്തെ കാത്തിരിപ്പാണ് അവസാനിക്കുന്നത്. 18.6 കിലോമീറ്റര്‍ നീളവും 45 മീറ്റര്‍ വീതിയുമാണ് ബൈപാസിനുള്ളത്. ഉത്തര മലബാറിലെ ഗതാഗതവികസനത്തിന് കുതിപ്പേകുന്ന പദ്ധതിയാണ് മാഹി മുഴപ്പിലങ്ങാട് ബൈപാസ്.1300 കോടി രൂപ ചെലവഴിച്ചാണ് ആറുവരിപ്പാത നിര്‍മിച്ചിട്ടുള്ളത്. 85.5 ഏക്കര്‍ സ്ഥലം ഇതിനായി ഏറ്റെടുത്തിട്ടുണ്ട്.

മുഴപ്പിലങ്ങാട്ടു നിന്ന് ധര്‍മ്മടം, എരഞ്ഞോളി, തലശേരി, കോടിയേരി, മാഹി വഴിയാണ് റോഡ് അഴിയൂരില്‍ ചെന്നെത്തുന്നത്. തലശേരി, മാഹി നഗരങ്ങളില്‍ പ്രവേശിക്കാതെ കണ്ണൂര്‍ ഭാഗത്തു നിന്നും വരുന്നവര്‍ക്ക് കോഴിക്കോട് ജില്ലയിലെ അഴിയൂരില്‍ എത്തിച്ചേരാന്‍ കഴിയും.

തലശേരിയിലെയും മാഹിയിലെയും ഗതാഗത കുരുക്ക് ഒഴിവാക്കിയുള്ള യാത്രയ്ക്ക് ബൈപാസ് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. മുഴപ്പിലങ്ങാട് മാഹി ബൈപാസ് യാഥാര്‍ഥ്യമാകുന്നതോടെ 47 വര്‍ഷത്തെ കാത്തിരിപ്പാണ് അവസാനിക്കുന്നത്. 18.6 കിലോമീറ്റര്‍ നീളവും 45 മീറ്റര്‍ വീതിയുമാണ് ബൈപാസിനുള്ളത്.

 

Latest News