267-ാമത് പോപ്പായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ഇന്ന് രാവിലെ, ലിയോ പതിനാലാമൻ മാർപ്പാപ്പ സിസ്റ്റൈൻ ചാപ്പലിൽ കർദ്ദിനാൾ ഇലക്ടർമാരോടൊപ്പം ദിവ്യബലി അർപ്പിച്ചു. “യേശുവിലുള്ള നമ്മുടെ സന്തോഷകരമായ വിശ്വാസത്തിന് നാം സാക്ഷ്യം വഹിക്കണം” എന്ന് കർദ്ദിനാൾമാരെ ഓർമ്മിപ്പിച്ച് ലിയോ പതിനാലാമൻ പാപ്പ. ഒപ്പം അതിൽ തന്നിൽ വിശ്വസമർപ്പിച്ചതിന് കർദ്ദിനാൾമാർക്ക് അദ്ദേഹം നന്ദി പറഞ്ഞു.
ക്രിസ്തുവുമായി എപ്പോഴും മികച്ച രീതിയിൽ വ്യക്തിപരമായ ബന്ധം വളർത്തിയെടുക്കാൻ പുതിയ പാപ്പ ആഹ്വാനം ചെയ്തു. വിശ്വാസമില്ലാതെ ജീവിതത്തിന് അർത്ഥമില്ലെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. അമേരിക്കക്കാരനായ പുതിയ പാപ്പ ഇംഗ്ലീഷ് ഭാഷയിലാണ് പ്രസംഗം ആരംഭിച്ചത്.
വി. പത്രോസിനു ക്രിസ്തുവുമായുള്ള ബന്ധത്തെക്കുറിച്ച് ധ്യാനിച്ചുകൊണ്ട്, പാപ്പ ഓർമ്മിപ്പിച്ചത്, നമ്മുടെ രക്ഷകനായ യേശു മാത്രമാണ് പിതാവിന്റെ മുഖം വെളിപ്പെടുത്തുന്നത് എന്നാണ്.