നാല് യുക്രൈന് പ്രവിശ്യകളെ റഷ്യയോട് ചേര്‍ക്കുന്ന പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. കേഴ്സണ്‍, സാപോറേഷ്യ, ഡോണസ്ക്, ലുഹാന്‍സ്ക് എന്നീ പ്രവിശ്യകളെ രാജ്യത്തോട് ചേര്‍ക്കാനാണ് റഷ്യയുടെ പദ്ധതി. 23 മുതല്‍ ഈ നാല് പ്രദേശങ്ങളിലും ഹിതപരിശോധന തുടങ്ങിയിരുന്നു. നടപടികള്‍ ഇന്ന് പൂര്‍ത്തിയായിരിക്കുകയാണ്. റഷ്യന്‍ അനുകൂല ഭരണകൂടമാണ് ഹിത പരിശോധന നടത്തിയിരുന്നത്.
ഈ ഹിതപരിശോധനാ ഫലം ഉടന്‍ പുറത്തുവിടുകയും തുടര്‍ന്ന് ഈ പ്രവിശ്യകളെ റഷ്യയുടെ ഭാഗമാക്കിയതായി വ്ളാഡിമിര്‍ പുടിന് പ്രഖ്യാപിക്കുകയും ചെയ്യും. എന്നാല്‍ ഹിതപരിശാധനാ ഫലം റഷ്യ മുന്‍കൂട്ടി തയാറാക്കിയതാണെന്നാണ് യുക്രൈന് ആരോപിക്കുന്നത്. ഹിതപരിശോധനയുമായി സഹകരിക്കുന്ന പൗരന്മാര്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയും അഞ്ച് വര്‍ഷം ജയില്‍വാസം വിധിക്കുകയും ചെയ്യുമെന്നാണ് യുക്രൈന് വ്യക്തമാക്കുന്നത്. എന്നാല്‍ വോട്ട് ചെയ്യാന്‍ നിര്ബന്ധിതരായവര്ക്കെതിരെ നടപടിയെടുക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.