രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരെക്കൂടി സുപ്രീംകോടതിയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവാണ് ജഡ്ജിമാരെ നിയമിച്ചതായി പ്രഖ്യാപിച്ചത്. ഇതോടെ സുപ്രീം കോടതി ജഡ്ജിമാരുടെ അംഗബലം പൂര്‍ത്തിയായി.
സുപ്രീം കോടതിയില്‍ മുപ്പത്തിനാല് അംഗീകൃത ജഡ്ജിമാരാണ് ഉണ്ടായിരിക്കേണ്ടത്. 2022 ഡിസംമ്പര്‍ 31 -ന് സുപ്രീം കോടതി കൊളീജിയം അഞ്ച് ജഡ്ജിമാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയതോടെ രണ്ട് ഒഴിവുകളാണ് അവശേഷിച്ചത്. ഈ ഒഴിവുകളിലേക്കാണ് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദൽ, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയത്.
ഇരുവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതോടെ പരമോന്നത കോടതിയിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 34 ജഡ്ജിമാരാവും. ഇവരുടെ പേരുകൾ കഴിഞ്ഞ മാസമാണ് സുപ്രീം കോടതി കൊളീജിയം ശിപാർശ ചെയ്തത്.