Tuesday, November 26, 2024

അർമേനിയക്കാർ പൂർണ്ണമായും നാഗോർണോ-കറാബാക്കിൽ നിന്ന് പലായനം ചെയ്തതായി അർമേനിയൻ സർക്കാർ

അസർബൈജാന്റെ ആക്രമണങ്ങളെ തുടർന്ന് അർമേനിയക്കാർ പൂർണ്ണമായും നാഗോർണോ-കറാബാക്കിൽ നിന്ന് പലായനം ചെയ്തതായി അസർമേനിയൻ പ്രതിരോധ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. അർമേനിയൻ അഭയാർഥികളെ നിറച്ച കാറുകളുടെ മൈലുകൾ നീളമുള്ള നിരകളുടെ ചിത്രങ്ങൾ ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നുണ്ട്.

120,000 ത്തോളം വരുന്ന ജനസംഖ്യയിൽ 100,617 ആളുകൾ നിർബന്ധിതമായി കുടിയിറക്കപ്പെട്ടു എന്നാണ് അർമേനിയൻ ഗവൺമെന്റ് അഭിപ്രായപ്പെടുന്നത്. “ഒമ്പത് മാസം മുമ്പ് ഇവിടത്തെ ആളുകൾക്ക് അവരുടെ വീടുകൾ വിട്ടുപോകാൻ താൽപ്പര്യമില്ലായിരുന്നു. എന്നാൽ, അസർബൈജാൻ സർക്കാരിന്റെ അക്രമാസക്തമായ പ്രവർത്തനങ്ങളുടെ ഫലമായി ഇവർ ഇപ്പോൾ ഇവിടം വിട്ടുപോകാൻ ആഗ്രഹിക്കുന്നു” – അർമേനിയൻ പത്രപ്രവർത്തകയായ ലാറ സെട്രാകിയൻ പങ്കുവച്ചു.

അർമേനിയക്കാരുടെ പൂർണ്ണമായ കീഴടങ്ങൽവരെ ആക്രമണങ്ങൾ അവസാനിക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ് സെപ്റ്റംബർ 19 -ന് അർമേനിയൻ ക്രൈസ്തവർ ഉൾപ്പെടുന്ന തർക്കപ്രദേശമായ നാഗോർണോ- കറാബാഖ് മേഖലയിൽ അസർബൈജാൻ ആക്രമണം തുടങ്ങിയത്.

Latest News