Sunday, November 24, 2024

യുക്രൈനിയൻ വിമാനത്തെ വെടിവച്ചിട്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ യുക്രൈനിയൻ വിമാനത്തെ വെടിവച്ചു വീഴ്ത്തിയതായി റഷ്യയുടെ അവകാശവാദം. എൻ‌വി‌ഒ സോണിൽ പ്രവർത്തിക്കുന്ന എസ്-350 വിത്യാസ് വിമാനവേധ മിസൈൽ സംവിധാനം ഉപയോഗിച്ചാണ് റഷ്യ യുക്രൈന്‍ വിമാനത്തെ തകര്‍ത്തത്. റഷ്യൻ ഉപ പ്രധാനമന്ത്രിയാണ് ഇതു സംബന്ധിച്ച വിവരം പങ്കുവച്ചത്.

യുദ്ധസാഹചര്യങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഒരു സിസ്റ്റം പൂർണ്ണമായി യാന്ത്രികമായി പ്രവർത്തിപ്പിക്കുന്ന പ്രതിരോധ സംവിധാനമാണ് എസ്-350 വിത്യാസ്. “ഓപ്പറേറ്റർമാരുടെ ഇടപെടലില്ലാതെ യുക്രൈനിയൻ വ്യോമ ടാർഗറ്റുകൾ വിത്യാസ് സ്വയം കണ്ടെത്തുകയും ട്രാക്കുചെയ്യുകയും നശിപ്പിക്കുകയും ചെയ്തുകൊണ്ട് സമാനതകളില്ലാത്ത കഴിവുകൾ പ്രകടിപ്പിച്ചു.” ഉപ പ്രധാനമന്ത്രി പറഞ്ഞു. ഹൈപ്പർസോണിക് മിസൈലുകളെ തടയാനും നശിപ്പിക്കാനും കഴിവുളള ലോകത്തിലെ ഏക സംവിധാനമാണ് തങ്ങളുടെ എയർ ഡിഫൻസ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, രണ്ട് വർഷത്തിനുള്ളിൽ ‘അനേകം മനുഷ്യരെ കൊല്ലാനുള്ള’ ശക്തി നിർമിത ബുദ്ധികൈവരിക്കുമെന്ന് യുകെ പ്രധാനമന്ത്രി റിഷി സുനകിന്റെ ഉപദേശകനായ മാറ്റ് ക്ലിഫോര്‍ഡ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യ എസ്-350 വിത്യാസ് യുക്രൈന് എതിരായി പ്രയോഗിച്ചത്.

 

Latest News