Monday, November 25, 2024

മത്സരപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ നിയമ നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍

ചോദ്യപേപ്പര്‍ ചോര്‍ച്ചയടക്കം മത്സരപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ നിയമ നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍. ക്രമക്കേടുകള്‍ക്ക് കര്‍ശനശിക്ഷകള്‍ വ്യവസ്ഥചെയ്യുന്ന ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങാണ് ബില്‍ അവതരിപ്പിക്കുക.

ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തിയാല്‍ പത്തുവര്‍ഷം വരെ തടവും ഒരുകോടി രൂപവരെ പിഴയുമടക്കമുള്ള ശിക്ഷ വ്യവസ്ഥ ചെയ്യുന്ന പബ്ലിക് എക്‌സാമിനേഷന്‍ പ്രിവന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ് ബില്ലിന്റെ കരടിന് കേന്ദ്രമന്ത്രിസഭ നേരത്തെ അംഗീകാരം നല്‍കിയിരുന്നു. നിര്‍ദ്ദിഷ്ട ബില്ലിലൂടെ ലക്ഷ്യമിടുന്നത് വിദ്യാര്‍ഥികളെയല്ല, മറിച്ച് പരീക്ഷാ മാഫിയകളെയാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.

 

Latest News