Friday, April 18, 2025

ഫ്രാൻസിസ് പാപ്പയ്ക്ക് പുതിയ ‘പോപ്പ് മൊബൈൽ’ സമ്മാനിച്ച് ജർമൻ ആഡംബര കാർ ബ്രാൻഡിന്റെ സി. ഇ. ഒ.

ഫ്രാൻസിസ് മാർപാപ്പയ്ക്ക് പുതിയ മെഴ്‌സിഡസ് ബെൻസ് പോപ്പ് മൊബൈലിന്റെ താക്കോൽ കൈമാറി ജർമൻ ആഡംബര കാർ ബ്രാൻഡിന്റെ സി. ഇ. ഒ. ഡിസംബർ നാലിന് വത്തിക്കാൻ സിറ്റിക്കുള്ളിലെ പാർക്കിംഗ് സ്ഥലത്ത് പുതിയ ഓപ്പൺ എയർ വാഹനം കാണിച്ചശേഷം, മെഴ്‌സിഡസ് ബെൻസ് സി. ഇ. ഒ. ഓല കോളെനിയസ്, ഒരു വെള്ള, ക്രോം കീ ഫോബ് പോപ്പിനു സമ്മാനിച്ചു.

ശൈത്യകാലങ്ങളിൽ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിനുചുറ്റുമുള്ള തീർഥാടകരെ അഭിവാദ്യം ചെയ്യുമ്പോൾ ഹീറ്റഡ് സീറ്റും ചൂടായ ഹാൻഡ് റെയിലുമാണ് പരിഷ്‌ക്കരിച്ച ജി-വാഗണിന്റെ സവിശേഷതകൾ. പൂർണ്ണമായും ഇലക്‌ട്രിക്, വെള്ളനിറത്തിലുള്ള എസ്‌. യു. വി. ആണിത്. വത്തിക്കാൻ സിറ്റി സ്റ്റേറ്റ് എന്നതിന്റെ ഇറ്റാലിയൻ ചുരുക്കപ്പേരായ ‘SCV 1’ ആണ് പേപ്പൽ സവാരിയുടെ ലൈസൻസ് പ്ലേറ്റ്.

94 വർഷമായി മെഴ്‌സിഡസ് ബെൻസ് വത്തിക്കാനിലേക്ക് വാഹനങ്ങൾ നൽകിയിട്ടുണ്ട്. കഴിഞ്ഞ 45 വർഷത്തിനിടയിൽ, മെഴ്‌സിഡസ് ബെൻസ് ജി-ക്ലാസ് അടിസ്ഥാനമാക്കിയുള്ള ‘പോപ്പ് മൊബൈലുകൾ’ ആണ് ഉപയോഗിച്ചിരുന്നത്. പൊതുപരിപാടികളിൽ മുഴുവനായും ഇലക്‌ട്രിക് മെഴ്‌സിഡസ് ബെൻസിൽ യാത്രചെയ്യുന്ന ആദ്യത്തെ പാപ്പയാണ് ഫ്രാൻസിസ് മാർപാപ്പ. പൂർണ്ണമായോ, ഭാഗികമായോ ഇലക്ട്രിക് കാറുകളാണ് ഫ്രാൻസിസ് മാർപാപ്പ വർഷങ്ങളായി ഉപയോഗിക്കുന്നത്.

Latest News