Monday, November 25, 2024

മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അവസാനിച്ചു. ഇന്ന് രാവിലെ പത്തരയ്ക്ക് പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

മലയോര മേഖലയില്‍ വലിയ ആശങ്ക സൃഷ്ടിച്ച ബഫര്‍ സോണ്‍ വിഷയം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും വിഷയം ചർച്ചയായില്ല. മറിച്ച് ദേശീയപാത വികസനവും സംസ്ഥാനത്തെ മറ്റ് വികസന കാര്യങ്ങളുമാണ് ചർച്ച ചെയ്തത്. കൂടാതെ, ഉയർന്നുവരുന്ന കോവിഡ് സാഹചര്യവും പ്രതിരോധ പ്രവർത്തനങ്ങളും ചർച്ചയിൽ വിലയിരുത്തപ്പെട്ടതായാണ് വിവരം.

Latest News