ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ (എസ് സി ഒ) സമ്മേളനത്തില്‍ ചൈനീസ് പ്രസിഡന്റ് പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം പ്രസിഡന്റ് സ്വീകരിച്ചെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ജൂലൈ നാലിനാണ് സമ്മേളനം.
ഈ വർഷം ഇന്ത്യയാണ് സംഘടനയുടെ പ്രസിഡന്റ് പദത്തിൽ. അതിനാല്‍ തന്നെ ഇന്ത്യ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ഇതാദ്യമാണ് ചൈനീസ് പ്രസിഡന്റ് പങ്കെടുക്കമെന്ന് സ്ഥിരീകരിക്കുന്നത്. വെർച്വൽ സമ്മേളനത്തിൽ വിഡിയോ കോൺഫറൻസിങ് വഴിയാകും ഷീ ജിങ്പിങ് പങ്കെടുക്കുക.
സമ്മേളനത്തിനു മുന്നോടിയായി ബീജിങ്ങിലെ എസ്.സി.ഒ സെക്രട്ടറിയേറ്റിൽ ഇന്ത്യയിലെ വിവിധ സംസ്കാരങ്ങളെ പ്രതിനിധാനം ചെയ്യുന്ന ന്യൂ ഡൽഹി ഹാൾ തുറന്നു.
2001-ല്‍ ഷാങ്ഹായിയില്‍ ആരംഭിച്ച എസ് സിഒ യോയില്‍ 2017-ലാണ് ഇന്ത്യ അംഗമാകുന്നത്. റഷ്യ, ചൈന, കിർഗിസ്ഥാൻ റിപബ്ലിക്, കസാഖിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് സ്ഥാപകാംഗങ്ങള്‍. നിലവില്‍ പാക്കിസ്ഥാനും സംഘടനയിലെ അംഗമാണ്.